അസാപ് വിദേശ ഭാഷാ കോഴ്‌സ്; രണ്ടാമത്തെ ബാച്ചിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

അസാപ് വിദേശ ഭാഷാ കേന്ദ്രങ്ങളില്‍ കോഴ്‌സുകള്‍ക്കുള്ള പുതിയ ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളാണ് ഓണ്‍ലൈനായി പരിശീലിപ്പിക്കുന്നത്. അസാപിന്റെ പരിശീലന കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളുടെ അംഗീകൃത ഏജന്‍സികളുമായി ചേര്‍ന്നാണ് കോഴ്‌സുകള്‍ നല്‍കുന്നത്. കോഴ്‌സ് ഫീസും വിശദ വിവരങ്ങളും ചുവടെ, ജര്‍മന്‍ ഭാഷ (എ1) ഫീസ് 12,800 രൂപ 90 മണിക്കൂര്‍ ഫ്രഞ്ച് ഭാഷ (എ1) ഫീസ് 9,900 രൂപ 100 മണിക്കൂര്‍ ജാപ്പനീസ് ഭാഷ (എന്‍5) ഫീസ് 11,500 രൂപ 120 മണിക്കൂര്‍ ജര്‍മന്‍ ഭാഷ ഇന്‍ഡോ ജര്‍മന്‍ ലാംഗ്വേജ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുമായും (ഗോത്തേ - സെന്‍ട്രം) ഫ്രഞ്ച് ഭാഷ അലൈന്‍സ് ഫ്രാന്‍കൈസ് ഡെ ട്രിവാന്‍ഡ്രവുമായും ജാപ്പനീസ് ഭാഷ അലുമിനി സൊസൈറ്റി ഓഫ്് എ.ഒ.ടി.എസുമായി ചേര്‍ന്നുമാണ് അസാപ് പരിശീലനം നല്‍കുന്നത്. 15 വയസ്സിന് മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് asapkerala.gov.in സന്ദര്‍ശിക്കുക.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:[email protected]

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.